നജ്മലിന്‍റെ പത്താം ചരമ വാര്‍ഷികം 15ന്

Kozhikode

കോഴിക്കോട്: പ്രശസ്ത ഗസല്‍ ഗായകനായിരുന്ന നജ്മല്‍ ബാബു വിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴി ക്കോട് ഗസല്‍ ധാരയുടെ ആഭിമുഖ്യത്തില്‍ 15ന് ബുധനാഴ്ച്ച വൈകിട്ട് 5.30ന് ടൗണ്‍ ഹാളില്‍ അനുസ്മരണ പരിപാടി ഒരുക്കും. ഡോ. മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്യും.

അബൂബക്കര്‍ കക്കോടി ആധ്യക്ഷത വഹിക്കും. കോയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സുധീഷ് കക്കാടത്ത്, കുഞ്ഞന്‍ വെന്നിയൂര്‍, ബീരാന്‍ കല്‍പ്പുറത്ത് സംസാരിക്കും. തുടര്‍ന്ന് ഫിറോസ് ഹിബ, കെ. സലാം, ഗോപി ക മേനോന്‍, റഹ്മത്ത് എന്നിവര്‍ പാടുന്ന സംഗീത നിശയുമുണ്ടാകും.

നജ്മല്‍ ബാബുവിന്റെ വേര്‍പാടോടെ ഇല്ലാതായത് ഏറെ പ്രത്യേകതകളുള്ള ഒരു ഗാന ശൈലി കൂടിയാണ്. പിതാവ് കോഴിക്കോട് അബ്ദുല്‍ ഖാദറും, മാനസ ഗുരുവായ ഗസല്‍ ചക്രവര്‍ത്തി മെഹദ് ഹസ്സനും ഉയര്‍ത്തിയ വെല്ലുവിളി മറി കടക്കാനുള്ള സാധനയില്‍ നിന്നാണ് മാന്ത്രികമായ ആ ആലാപന ശൈലി രൂപപ്പെട്ടത്. സംഗീതം വാണിജ്വവല്‍ക്കരി ക്കപ്പെടുന്നതിനു മുന്‍പുള്ള കാലത്തിന്റെ ശബ്ദമായിരുന്നു അത്. മെഹ്ഫിലുകളെ ഉദാത്തമായ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ ഗായകനായിരുന്നു നജ്മല്‍.

‘പുഞ്ചിരി തന്നുടെ മൂടു പടത്താല്‍ നെഞ്ചിലെ ശോകം മൂടി ‘ ഇരുളില്‍ മറഞ്ഞ കാല്പനികമായ കലാ ജീവിതമായിരുന്നു നജ്മലിന്റേത്. ഗസല്‍ ആലാപനത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ച ആ വലിയ കലാകാരനെ ഒരിക്കല്‍ കൂടി ഓര്‍മ്മി ക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.