തിരുവനന്തപുരം: ഗവൺമെന്റ് ആയുർവേദ കോളേജ് 2018 ബാച്ചിന്റെ ഗ്രാജുവേഷൻ അനുബന്ധിച്ച് ദേശീയ തല അക്കാഡമിക് പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ വച്ച് ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ ടി ഡി ശ്രീകുമാർ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജയ് ജി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ(NAM കേരള) ഡോക്ടർ സജി പി ആർ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ് സുനിൽകുമാർ, ആശുപത്രി ആർ എം ഒ ഡോക്ടർ ബിജുമോൻ ഒ സി , അഖില കേരള അധ്യാപക സംഘടന സെക്രട്ടറി ഡോക്ടർ ജനീഷ് ജനാർദ്ദൻ, സെമിനാർ കൺവീനർ ഡോക്ടർ ശ്രീനി ടി വി , പി ടി എ സെക്രട്ടറി ഡോക്ടർ പ്രശാന്ത് എസ് ആർ, കോളേജ് യൂണിയൻ, PGSA, PGDSA, പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 15 വരെ വരെ ദേശീയതല ഇന്റർ ആയുർവേദിക് മത്സരങ്ങൾ, ദേശീയ തല സെമിനാർ, മർമ്മ വർഷോപ്പ്, BLS ട്രെയിനിങ്, ആയുർവേദ സംവാദം, എന്നീ അക്കാഡമിക് പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. പരിപാടികളുടെ ജനറൽ കൺവീനർ ഡോക്ടർ ആനന്ദ് എസ് സ്വാഗതം ആശംസിക്കുകയും HSA പ്രതിനിധി ഡോക്ടർ ധന്യ എസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.