ഇടിക്കാന്‍ പഠിപ്പിച്ചു പൊലീസ്, ഒപ്പത്തിനൊപ്പം കുട്ടികളും

Thiruvananthapuram

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

പാങ്ങോട്: മന്നാനിയാ കോളേജിലെ പെണ്‍കുട്ടികള്‍ക്കു സ്വയം പ്രതിരോധത്തിന്റെ അടവുകള്‍ പകര്‍ന്നു കേരള പോലീസ്. ‘ഇടിച്ചു മൂക്കാംമണ്ട കലക്കും’ എന്ന രസകരമായ തലക്കെട്ടോടെ പൊലീസ് സംഘടിപ്പിച്ചു വരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പരീക്ഷ തിരക്കിനിടയിലും ടെ നിരവധി കുട്ടികളെത്തി. കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള പോലീസും മന്നാനിയ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ കോമേഴ്‌സ് വിഭാഗം മേധാവി ഡോ. സുമ ഉദ്ഘാടനം ചെയ്തു.

നോ പറയേണ്ട ഇടങ്ങളില്‍ തന്റേടത്തോടെ അത് പറയുക തന്നെ വേണമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ പാങ്ങോട് പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ അജയന്‍ അഭിപ്രായപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാര്‍ ആയിരിക്കണമെന്നും പെരുമാറ്റ രീതിയിലെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ കുട്ടികള്‍ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ അടവുകളുടെ മാതൃകകള്‍ കാണിച്ചതിനോടൊപ്പം വിശദമായ ക്ലാസും കേരള പൊലീസ് സെല്‍ഫ് ഡിഫെന്‍സ് ടീം കുട്ടികള്‍ക്കു നല്‍കി. കോളേജ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, അധ്യാപകരായ ഡോ. ജസീന്ത, ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, ഡോ. ഷിജിന, ഡോ. സിനി വി. എന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *