പി ജി വിദ്യാര്‍ത്ഥിനിയായ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

Thiruvananthapuram

തിരുവനന്തപുരം: പി ജി വിദ്യാര്‍ത്ഥിനിയായ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനിയായ ഡോ ഷഹാനയാണ് മരിച്ചത്. ഫ്‌ളാറ്റിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.