തിരുവനന്തപുരം: ഭരണഘടന സാക്ഷരതയിൽ കസ്തൂർബ ഗ്രാമീണഗ്രന്ഥശാല മാതൃകയെന്ന് ഐ.ബി. സതീഷ് എം. എൽ. എ. പള്ളിച്ചൽ പഞ്ചായത്തിലെ കുറണ്ടിവിള വാർഡിനെ ജില്ലയിലെ പ്രഥമ ഭരണഘടന സാക്ഷരത വാർഡായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ഭരണഘടന സാക്ഷരതാ യജ്ഞത്തിലെയാണ് കുറണ്ടിവിള വാർഡ് ഭരണഘടന സാക്ഷരത ഗ്രാമമായി മാറിയത്. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെൻ്ററി അഫേഴ്സ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, നാഷണൽ സർവ്വീസ് സ്കീം എന്നിവരുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. പ്രഖ്യാപന സമ്മേളത്തിൻ്റെ ഭാഗമായി ഭരണഘടന സാക്ഷരത പ്രഖ്യാപന േ ഘാഷയാത്രയും സംഘടിപ്പിച്ചു.
യോഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്സ് ഡയറക്ടർ ജനറൽ ഡോ.ബിവേഷ് യു.സി. മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. മല്ലിക, വി.വിജയൻ, സി.ആർ. സുനു ഗ്രന്ഥശാലാ സെക്രട്ടറി എം.മഷേഷ്കുമാർ, ബ്ലോക്ക് മെമ്പർ എൻടി മനേഷ് , പഞ്ചായത്ത് അംഗങ്ങളായ ശാലിനി, മുക്കുന്നിമല രാജേഷ്, ഭരണഘടനക്ലബ്ബ് പ്രസിഡെൻ്ററ് ആർ.വി. സുനിൽകുമാർ, സെക്രട്ടറി സുരേഷ്കുമാർ സദ്ഗമയ, പി.എസ് മധുസൂദനൻ താന്നിവിള ബിനു എന്നിവർ സംസാരിച്ചു.
ഭരണഘടനയുടെ ആമുഖം, പൗരൻ്റെ മൗലിക അവകാശങ്ങളും കർത്തവ്യങ്ങളും ഭരണഘടനയുടെ നാൾവഴി, രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം വരെയുള്ള പഠന പദ്ധതിയാണ് അമ്പത് ദിവസം കൊണ്ട് പൂർത്തീകരിച്ചത്. ഭരണഘടന ക്ലബ്ബ് രൂപീകരിച്ചു. മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള അവാർഡുകൾ ഐ ബി. സതീഷ് എം.എൽ.എ വിതരണം ചെയ്തു.