സൗജന്യ ശില്പശാല

Thiruvananthapuram

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ്റെയും ഡോക്യൂമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സിനിമ അനിമേഷൻ ദ്ര്യശ്യമാധ്യമ പരസ്യ ഡോക്യുമെന്ററി മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 14 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 1.30 വരെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലാണ് ശിൽപശാല നടത്തുന്നത്.

സിനിമ – അനിമേഷൻ മേഖലകളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധർ നയിക്കുന്ന ശില്പശാലയിൽ കരിയർ ഗൈഡൻസ്, ലൈവ് ഡെമോ ഡിജിറ്റൽ ഫിലിം മേക്കിങ് ആൻഡ് അനിമേഷൻ, വി എഫ് എക്സ്, ഗ്രാഫിക്സ് ആൻഡ് അഡ്വർടൈസ്‌മെന്റ് എന്നിവ ഉൾപെടുത്തിട്ടുണ്ട്. പ്രസ്തുത പരിപാടി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും നടനുമായ ശ്രീ. ശങ്കർ രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഡിജിറ്റൽ ഫിലിം മേക്കിങ് എന്ന വിഷയത്തിൽ പൂനെ നാഷണൽ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ എച്ച് ഒ ഡിയും അദ്ധ്യാപകനുമായ ഡോ. മിലിൻഡ് ദാംലെ ക്ലാസ്സെടുക്കും.അനിമേഷൻ, സിനിമ വിഷ്വൽ ഇഫക്ട്സ്, ഗ്രാഫിക്സ് സാങ്കേതിക വിദ്യകളെക്കുറിച്ച് ടൂൺസ് അനിമേഷൻ സാങ്കേതിക വിദഗ്ധനും വേൾഡ് സ്‌കിൽസ് ഇന്ത്യ നാഷണൽ ജൂറി മെംബറുമായ ശ്രീ. വിനോദ് എസ് ക്ലാസ്സെടുക്കും. സംവിധായകനും ഡോക്യൂമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ. വിജു വർമ്മ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.

ഈ ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഒരു ദിവസത്തെ സൗജന്യ പഠന – പരിശീലനത്തോടൊപ്പം ടൂൺസിന്റെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോ സന്ദർശിക്കാനുള്ള അവസരവും നൽകുന്നു.

ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് നൂതന സാങ്കേതിക വിദ്യകൾ നിർമ്മാണ രീതികൾ ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവ പരിചയപ്പെടുത്തുക എന്നതാണ് ശിലാപശാലയിലുടെ ലക്ഷ്യമിടുന്നത്. വിശദ വിവരങ്ങൾക്ക് 79077 87656 / 98959 79582 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.