മേപ്പാടി : മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാ പ്രവർത്തനങ്ങളിലും മയ്യിത്ത് സംസ്കരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ നേതൃത്വം നല്കിയ വയനാട്ടിലെ യൂണിറ്റി വളണ്ടിയർമാരുടെ സംഗമം വളണ്ടിയർമാർ അനുഭവം പങ്കു വെച്ചപ്പോൾ സങ്കടക്കടലായി മാറി. നൂറ്റി അമ്പതോളം മയ്യിത്തുകൾ ശുദ്ധീകരിക്കാൻ നേതൃത്വം നലകിയവർ മുതൽ രാപകൽ ഭേദമന്യെ ദുരിത ബാധിതരെ സമാശ്വസിപ്പിക്കാൻ കർമനിരതയായ വനിത വളണ്ടിയർമാർ വരെയുള്ളവർ അനുഭവം പങ്കു വെച്ചുപ്പോൾ സദസ്സൊന്നടങ്കം ഈറനണിഞ്ഞു.
സംഗമത്തിൽ മുഖ്യാതിഥിയായി എത്തിയ ഡോ. അനിൽ മുഹമ്മദ് യൂണിറ്റി വളണ്ടിയർമാരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിച്ചു. ചൂരൽ മലയും മുണ്ടക്കയ്യും സന്ദർശിച്ച് അനുഭവങ്ങൾ പങ്ക് വെച്ചപ്പോൾ ഡോ. അനിൽ മുഹമ്മദ് കണ്ഠമിടറി. പ്രസംഗ മധ്യേ അദ്ദേഹം പല പ്രാവശ്യം വാക്കുകൾ കിട്ടാതെ പ്രയാസപ്പെട്ടു.
കെ.എൻ.എം സംസ്ഥാന വൈസ് : പ്രസിഡൻ്റ് അഡ്വ: പി മുഹമ്മദ് ഹനീഫ സംഗമം ഉദ്ഘാടനം ചെയ്തു. എഞ്ചിനിയർ കെ. എം. സൈതലി അദ്ധ്യക്ഷത വഹിച്ചു.
കെ. എൽ .പി യൂസുഫ്, എൻ.എം ജലീൽ, ഡോ. അൻവർ സാദത്ത്, എഞ്ചിനിയർ അബ്ദുൽ ജബ്ബാർ,കെ.പി അബ്ദുറഹ്മാൻ സുല്ലമി, അബുസ്സലാം മുട്ടിൽ,ജലിൽ മദനി വയനാട്, റശീദ് റിപ്പൺ , സറീന മേപ്പാടി, പ്രഫ. ശംസുദീൻ പാലക്കോട്, ഡോ. ഐ പി. അബ്ദുസ്സലാം , ഹാസിൽ മുട്ടിൽ പ്രസംഗിച്ചു.