കോഴിക്കോട്: കാമ്പസുകളിലെ മൂല്യ ച്ചുതികൾക്കെതിരെ വിദ്യാർത്ഥികളിൽ നിന്ന് തന്നെ പ്രതിരോധം ഉയരണമെന്ന് എം.എസ്എം കോഴിക്കോട് സൗത്ത് ജില്ല പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
നവ ലിബറൽ വാദങ്ങളോട് സമരസപ്പെട്ടാൽ കുത്തഴിഞ്ഞ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുകയെന്നും ചെറുപ്പത്തിലേ വിദ്യാർത്ഥികൾക്ക് മൂല്യബോധം പകർന്ന് നൽകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കാൻ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പുതുതലമുറയെ പങ്കാളികളാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു .
കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രവർത്തക സമിതി അംഗം ശുക്കൂർ കോണിക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്. എം സംസ്ഥാന സെക്രട്ടറി ശഹിം പാറന്നൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ , എം.എസ്. എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ് , ജന. സെക്രട്ടറി ആദിൽ നസീഫ് , ഐ.എസ്.എം ജില്ല സെക്രട്ടറി ഫാദിൽ പന്നിയങ്കര , എം.എസ്. എം ജില്ല സെക്രട്ടറി സൽമാൻ ഫാറൂഖി , അൻഷിദ് പാറന്നൂർ, റിഷാദ് കാക്കൂർ , പ്രസംഗിച്ചു. അൻസാർ ഒതായി ഉദ്ബോധനം നിർവഹിച്ചു.