കെ പോളിന്‍റെ നിര്യാണം യു ഡി എഫ് പ്രവർത്തകർക്ക് തീരാനഷ്ടം: ടി സിദ്ദിഖ് എം എല്‍ എ

Wayanad

കോട്ടത്തറ: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും കോട്ടത്തറ യു.ഡി.എഫ്. കൺവീനറുമായിരുന്ന കെ. പോളിനെ സുഹൃത് വലയം അനുസ്മരിച്ചു. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയയുടെ അനുസ്മരണ യോഗം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എഉദ്ഘാടനം ചെയ്തു. കോൺഗസ് മുൻ മണ്ഡലം പ്രസിഡണ്ടും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന കെ. പോളിന്‍റെ നിര്യാണം യു.ഡി.എഫ്. പ്രവർത്തകർക്ക് തീരാ നഷ്ടമാണെന്നും നിലപാടുകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു പോളെന്നും എം.എൽ.എ. അനുസ്മരിച്ചു.

കെ. പോളിന്‍റെ വിയോഗം യു.ഡി.എഫ്. പ്രവർത്തകർക്കും പാർട്ടി പ്രവർത്തകർക്കും തീരാനഷ്ടമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അനുസ്മരിച്ചു.

യോഗത്തിൽ ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ, ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.എ. ജോസഫ്, എം.വി. ജോൺ, ഇബ്രാഹിം .വി, ജോണി നന്നാട്ട്, സണ്ണി മുത്തങ്ങാപറമ്പിൽ, കെ.ടി. ശ്രീജിത്ത്, നാസർ .പി, മജീദ്, ടി.ടി. ദേവസ്സ്യ, മാത്യു വട്ടുകുളം, വി.ഡി. രാജു, ഒ.ജെ. മാത്യു, പി.എ. ജോസ്, അബ്രഹാം മാസ്റ്റർ എന്നിവർ സംസാരിച്ചു.