കഥാസമാഹാരം “പേരയ്ക്കാ പറമ്പ് ” പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: പ്രിൻസ് പാങ്ങാടൻ രചിച്ച കഥാസമാഹാരം, “പേരയ്ക്കാ പറമ്പ് ” പ്രകാശനം ചെയ്തു. തിരുവനന്തപുരം കേസരി സ്മാരക ഹാളിൽ മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി ജോസഫ് പുസ്തകം പ്രകാശനം നടത്തി.

കെ ജി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കെ ആർ അജയൻ, ആർ കിരൺ ബാബു , ബി അഭിജിത്, പ്രിൻസ് പാങ്ങാടൻ എന്നിവർ സംസാരിച്ചു. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.