‘നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ’ ശില്പശാല സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: നന്മ ചേവായൂർ ചാരിറ്റബിൾ സൊസെയ്റ്റിയുടെ പതിനാലാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി പ്രിസം കോഴിക്കോടിന്റെ സഹകരണത്തോടെ മെഡിക്കൽ കോളേജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ‘നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഡോക്ടർ എ.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ എം മോഹനൻ , എൻജിനീയർ ആഷിക് പാറോൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ടി.കെ. ഷഫീഖ് സ്വാഗതവും, ട്രഷറർ ഫസൽ മുഹമ്മദ് നന്ദിയും പറഞ്ഞു. കോർ റിസോഴ്സ് പേഴ്സൺ ഗഫൂർ ആറ്റൂർ, ഡോ.അമിത നബീൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.