നാടിന് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായിമാറി നൂറുൽ ഇസ്‌ലാം സർവ്വകലാശാല : മന്ത്രി ജി ആർ അനിൽ

Thiruvananthapuram

വിദ്യാധിരാജ പുരസ്കാരം നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ പി മജീദ് ഖാന്സമർപ്പിച്ചു

തിരുവനന്തപുരം : 171 – ാം ചട്ടമ്പിസ്വാമി ജയന്തി സമ്മേളനവും വിദ്യാധിരാജ
പുരസ്കാരവും നടന്നു. ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 171-ാം ജയന്തി സമ്മേളനവും ചട്ടമ്പിസ്വാമി വിദ്യാധിരാജ പുരസ്കാര സമർപ്പണവും നിംസ് മെഡിസിറ്റിയിൽ നടന്നു. ജയന്തിസമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി . ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാധിരാജപുസ്കാരവും നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് നൽകി. നാടിന് അഭിമാനിക്കാവുന്ന സ്ഥാപനമായി നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും അതിന് നേതൃത്വം നൽകുന്ന ഡോ. മജീദ് ഖാനും മാറി കഴിഞ്ഞുവെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കഠിനാദ്ധ്വാനം കൊണ്ട് മാത്രമേ ജീവിതത്തിൽ വിജയൻ നേടാൻ കഴിയു എന്നും , അത്തരത്തിൽ പഠനം മുതൽ കഠിനാദ്ധ്വാനം കൊണ്ട് നൂറ് ശതമാനം വിജയം കൈവരിച്ച വ്യക്തിയാണ് ഡോ.മജീദ് ഖാൻ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സെക്രട്ടറി ശ മണക്കാട് രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു . സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചട്ടമ്പി സ്വാമി അനുസ്മരണം നടത്തി. ഡോ. ജോർജ്ജ് ഓണക്കൂർ, മുൻമന്ത്രി വി.എസ്.ശിവകുമാർ, പാളയം ഇമാം ഷുഹൈബ് മൗലവി, ബിഷപ്പ് റവ: വിൻസൻ്റ് സാമുവൽ, സ്വാമി സാന്ദ്രാനന്ദ, റാണി മോഹൻദാസ്, ഡോ. എം.ആർ.തമ്പാൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. അജയകുമാർ, സബീർ തിരുമല തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. ജി. വിജയകുമാർ നന്ദി പ്രകാശിപ്പിച്ചു.

വിദ്യാഭ്യാസ തലത്തിൽ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് വിദ്യാധിരാജ പുരസ്കാരം നൽകി ആദരിച്ചത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. എം. ആർ തമ്പാൻ, ഡോ. ഉദയകല എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയം നടത്തിയത്.