ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശനങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

Thiruvananthapuram

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശനങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം, ജനറൽ സെക്രട്ടറി മിനി ഓമനക്കുട്ടൻ എന്നിവർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾക്ക് നിവേദനം നൽകിപ്പോഴായിരുന്നു മന്ത്രിയുടെ ഉറപ്പ്.

സിനിമ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെയും ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം എന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മിനിമം വേതനം 1500 രൂപ ആക്കണം. എട്ടു മണിക്കൂറിലേറെ ജോലി ചെയ്താൽ എക്സ്ട്രാ ശമ്പളം നൽകണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂനിയർ ആർട്ടിസ്റ്റുകളെ ചൂഷണം ചെയ്യുന്ന കോഡിനേറ്റർമാരെ .ഒഴിവാക്കി ജൂനിയർ ആർട്ടിസ്റ്റുകളുടെ സംഘടനയായ സിനി വർക്കേഴ്സ് അസോസിയേഷന്
നേരിട്ട് വർക്കുകളും ലഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഘടനയുടെ നിവേദനം ശ്രദ്ധാപൂർവ്വം നോക്കിയ മന്ത്രി സംഘടനയുടെ ആവശ്യങ്ങൾ പരിഗണിക്കാം എന്ന് സംഘടനാ ഭാരവാഹികൾക്ക് മന്ത്രി ഉറപ്പ് നൽകി