തിരുവനന്തപുരം: ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് സെയില്‍സ് മാനേജേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (പാസ്വ) സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ അന്യായ വിലക്കുകള്‍ അവസാനിപ്പിക്കുക, പ്രവേശന ഫീസുകള്‍ റദ്ദാക്കുക, മാനേജര്‍മാരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, ഓണ്‍ലൈന്‍ വില്‍പനയുടെ ക്രെഡിറ്റ് വിപണന തൊഴിലാളികള്‍ക്ക് നലകുക, മാനേജര്‍മാരുടെ തൊഴില്‍ സംരക്ഷണവും മിനിമം വേതനവും ഉറപ്പാക്കുക, ഔഷധങ്ങളുടെയും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനവും സുരക്ഷിതവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
വവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വേണ്ടി ജോലിചെയ്യുന്ന കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. മാനേജര്‍മാരുടെ തൊഴില്‍ പ്രശ്‌നം എന്നതിലുപരി പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ ജന്നയിക്കുന്ന്‌തെന്നും സര്‍ക്കാര്‍ അതിനാവശ്യമായ പരിഹാരം കാണണമെന്നും ഉദ്ഘാടനം ചെയ്ത് സതീഷ് കുമാര്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍ക്കൊള്ളുമെന്ന് മുന്‍ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ അബിസംബാധനചെയ്ത് ആവശ്യമായ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും ഇവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാസ്വ ഇന്നയിക്കുന ആവശ്യങ്ങള്‍ ന്യായമാണെന്നും മരുന്ന് വില്‍പന രംഗത്തെ അനാവശ്യ പ്രവണതകള്‍ കടന്നുവരുന്നുണ്ടെന്നും അതിന് തടയിടാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ ശെകക്കൊള്ളണമെന്നും മുന്‍ എം.എല്‍.എയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. ആശുപത്രികള്‍ നേരിട്ട് മരുന്ന് ഉല്‍പാദനം തുടങ്ങിയ ആരോഗ്യമേഖലയിലത് ഗുരുതര പ്രത്യാഖാതമുണ്ടാക്കും. മനുഷ്യെന്റ ജീവന്‍ പന്താടുന്ന ഈ പ്രശ്‌നത്തിന് നിയന്ത്രണം കൊണ്ടുവരണം. പാസ്വ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ തെന്റ പാര്‍ട്ടി അംഗങ്ങള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇത്രയും പ്രാധാന്യമേറിയ ജീവത്പ്രശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കണമെന്നും അങ്ങെനെയാവുമ്പോള്‍ അധികാരികള്‍ നിങ്ങള്‍ക്കരികിലേക്ക് വരുമെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സമരത്തിനപ്പുറം സജീവ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരണം. ഈ പ്രശ്‌നങ്ങള്‍ കേന്ദ്ര ആരോഗ്യമരന്തി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൈവറ്റ് ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അജയ്‌ലാല്‍, പാസ്വ ഭാരവാഹികളായ പ്രശാന്ത് ആര്‍. നായര്‍, പി. മന്‍മോഹന്‍ എന്നിവര്‍ സംസാരിച്ചു. പാസ്വ സംസ്ഥാന സെക്രട്ടറി ദിനേശന്‍ പിള്ള സ്വാഗതവും യൂനിറ്റ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. വി.എസ്. ഗോപകുമാര്‍, പ്രദീപ്, എസ്.എസ്. അനീഷ്, എച്ച്. സുനില്‍, നെല്‍സണ്‍, നന്ദകുമാര്‍, ഗിരീഷ്, അഖില്‍, ശ്രീജിത്ത് എന്നിവര്‍ മാര്‍ച്ചിന് നേതത്വം നല്‍കി.