ജാതി സെൻസസ് വൈകിപ്പിക്കരുത്: തേറാട്ടിൽ കോൺഗ്രസ്‌

Eranakulam

കൊച്ചി : പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്ന ജാതി സെൻസസ് ഉടൻ നടപ്പിലാക്കണമെന്നും, നടപ്പിലാക്കുന്നത് വൈകിപ്പിക്കരുത് എന്നും തേറാട്ടിൽ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.

പിന്നോക്ക, ദളിത് വിഭാഗങ്ങൾക്ക് അർഹമായ പരിരക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട്
സവർണ്ണ മേധാവിത്ത്വം ജാതി സെൻസസിനെ ഭയപ്പെടുന്നത് ഉദ്യോഗ, വിദ്യാഭ്യാസ, സാമ്പത്തിക, വിഭവ മേഖലകളിലെ അവരുടെ കുത്തക ഇല്ലാതാവും എന്നത് കൊണ്ടാണെന്ന് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ശ്രീ. ബിജു തേറാട്ടിൽ വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.

പിന്നോക്ക, ദളിത് വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ സംവരണം ലഭിക്കുവാൻ ജാതി സെൻസസ് നടപ്പിലാക്കുന്നത് നീണ്ട നാളുകളായി കാത്തിരിക്കുകയാണ് എന്ന് തേറാട്ടിൽ കോൺഗ്രസ്‌ തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. താഹ പുതുശേരി പറഞ്ഞു. വരും ദിവസങ്ങളിൽ തേറാട്ടിൽ കോൺഗ്രസ്‌ തൊഴിലാളി വിഭാഗം പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.