ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകളുമായി ലുലു ഫോറെക്സ്

Eranakulam

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ പുതിയതായി ആരംഭിച്ച അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സ് ശാഖകളുടെ എണ്ണം 31 ആയി. ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 353 ശാഖകളുമായി സ്ഥാപനം ജൈത്രയാത്ര തുടരുകയാണ്.

ലുലു ഫോറെക്‌സ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് മികവുറ്റ സാമ്പത്തിക സേവനങ്ങൾ നൽകി വരുകയാണ്. പുതിയ ശാഖകൾ വഴി വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ലഭ്യമാകും.
വേൾഡ് ക്ലാസ് സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, അതിനായി ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പങ്ക് വഹിക്കാൻ കഴിയുന്നതിലും, അതിന് വേണ്ടി കൂടുതൽ നിക്ഷേപം ഉൾപ്പെടെയുള്ളവ സാധ്യമാക്കുന്നതിനും കൂടുതൽ പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേലം, അങ്കമാലി, നാഗർകോവിൽ മേഖലകളിലേക്ക് ലുലു ഫോറെക്സിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലുലു ഫോറെക്‌സ് ഡയറക്ടർ ഷിബു മുഹമ്മദ് പറഞ്ഞു. “ശാഖകളുടെ വിപുലീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികവാർന്ന രീതിയിൽ വിശ്വസനീയമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വിദേശ നാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്സ് ശക്തമായ സാന്നിധ്യവുമാണ്.