ദുരന്ത കൊള്ള: പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

Wayanad

കോട്ടത്തറ : സർക്കാറിന്‍റെ ദുരന്ത കൊള്ളയിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം കോട്ടത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വെണ്ണിയോട് ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.

പി.സി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി.സി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, സിറാജ് സിദ്ധീഖ് വി.കെ മുസ്സ സാദിഖ് ചീരാകത്ത് നൗഫൽ എടപ്പാള, ഉത്ത മമ്മൂട്ടി, എം ഷാഫി ഹാജി, ജലീൽ കെ റാഷിദ് എ ജാബിർ കെ കെ ഷൗക്കത്ത് കെ പി ഷംസു വി കെ ബഷീർ എം നിഷാദ് കെ പി തുടങ്ങിയവർ പ്രസംഗിച്ചു