സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണം: ജെ സി ഐ സമാധാന സന്ദേശ അസംബ്ലി

Malappuram

തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം ജെ സി ഐ സമാധാന സന്ദേശ അസംബ്ലി സംഘടിപ്പിച്ചു.

തിരുന്നാവായ : യുദ്ധവും അക്രമവുമില്ലാത്ത സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണമെന്ന് ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്റർ സമാധാന സന്ദേശ അസംബ്ലി ആവശ്യപ്പെട്ടു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത അന്താരാഷ്ട്ര സമാധാന ദിനത്തിൻ്റെ ഭാഗമായി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പുത്തനത്താണി ചാപ്റ്റർ പ്രസിഡൻ്റ് സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യാതിഥിയായിരുന്നു. സർവ്വോദയ മണ്ഡലം സെക്രട്ടറി മുളക്കൽ മുഹമ്മദലി സമാധന സന്ദേശം കൈമാറി. പ്രോഗ്രാം ഡയറക്ടർ മിഷൽ തൊട്ടി വളപ്പിൽ സമാധാന സന്ദേശ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സെക്രട്ടറി റസാക്ക് തൈക്കാട്ട്, ഗഫൂർ കോട്ടക്കുളത്ത്, അമീർ മേൽപത്തൂർ, ടി.പി.ഷിയാസ്, ഡോ:ഹാജറ എന്നിവർ പ്രസംഗിച്ചു.