അന്ന സെബാസ്റ്റ്യന്‍റെ മരണം ഒറ്റപെട്ട സംഭവമല്ല: തേറാട്ടിൽ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആശ തൃപ്പുണിത്തുറ

Eranakulam

കൊച്ചി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ലയെന്നും, തൊഴിലിടങ്ങളിൽ പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലയിൽ നിരവധി തൊഴിൽ ചൂഷണമാണ് നടക്കുന്നത് എന്നും ഇത്തരം കാര്യങ്ങൾ സർക്കാർ മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യവകാശ പ്രവർത്തകയും, തേറാട്ടിൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി. ആശ തൃപ്പൂണിത്തുറ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര ധനമന്ത്രിയുടെ പരാമർശം ഖേദകരമായി പോയി എന്നും, അടിയന്തര നടപടി എടുക്കേണ്ടതിനു പകരം കുടുംബത്തിലുള്ളവർ വളർത്തിയതിന്റെ ദോഷമാണ് എന്നു പറഞ്ഞത് അംഗീകരിക്കാനാവില്ല എന്ന് അവർ പറഞ്ഞു.