കൊച്ചി: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയേയും ജനറൽ സെക്രട്ടറിയായി ബിജു തേറാട്ടിലിനേയും കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), സെക്രട്ടറിമാരായി താഹ പുതുശേരി (എറണാകുളം),ഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു.
കോട്ടയം സ്വദേശിയായ സന്തോഷ് കുഴിവേലിൽ തുടർച്ചയായി മൂന്നാം തവണയാണ് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപെടുന്നത്.