എൻ എസ് എസ് ജീവദ്യുതി രക്തദാന ക്യാമ്പിന് തുടക്കമായി

Kannur

കണ്ണൂർ: മുതിർന്ന പൗരന്മാരിൽ മഹാഭൂരിപക്ഷത്തിനും ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി കൊണ്ട് രക്ത ദാനം ചെയ്യാനുള്ള ശാരീരികാവസ്ഥ ഇല്ലാത്തതിനാൽ മുതിർന്ന വിദ്യാർത്ഥികളും കൗമാരക്കാരും രക്തദാനത്തിനു സന്നദ്ധരായി മുന്നോട്ട് വരണം എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി ആഹ്വാനം ചെയ്തു. നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജീവ ജ്യോതി ജ്യോതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അപകടങ്ങളും ശസ്ത്രക്രിയകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി നൽകേണ്ട രക്തത്തിൻറെ ആവശ്യം ക്രമാതീതമായി വർദ്ധിക്കുകയും ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തം ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് ചെറുപ്പക്കാർ ഈ രംഗത്തേക്ക് മുന്നോട്ടുവരികയും ഈ പോരായ്മ പരിഹരിക്കാൻ സന്നദ്ധനാവുകയും വേണം വാർഡ് മെമ്പർ ജിതിന് പി അധ്യക്ഷനായിരുന്നു.
കൂടാളി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റീന ഭാസ്കർ, ഹെഡ്മാസ്റ്റർ മനോജ് കുമാർ കെ വി, സീ മനീഷ, ടി ഉണ്ണികൃഷ്ണൻ, എംസി ശരത് പ്രഭാത്, രശ്മി എസ് ആർ, വിദ്യാർത്ഥി പ്രതിനിധി അനന്യ നമ്പ്യാർ പ്രസംഗിച്ചു