സംസ്ഥാനത്ത് നടക്കുന്നത് മാഫിയ വാഴ്ച: പി പി ആലി

Wayanad

സുല്‍ത്താന്‍ ബത്തേരി : സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ നിർലോഭമായ സഹായത്താൽ മാഫിയ വാഴ്ച നടക്കുകയാണെന്ന് കെപിസിസി മെമ്പർ പി പി ആലി. സ്വർണ്ണക്കടത്ത്, ലഹരിക്കടത്ത് മാഫിയകൾക്ക് പോലീസിന്റെ തലപ്പത്ത് പോലും ഒത്താശ ചെയ്തു കൊടുക്കുന്ന തരത്തിൽ ആഭ്യന്തരവകുപ്പും കേരളത്തിന്റെ മുഖ്യമന്ത്രിയും അധപ്പതിച്ചിരിക്കുകയാണെന്നും ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസത്തിന്റെ മറവിൽ കോടികൾ തട്ടാനുള്ള പിണറായി സർക്കാരിന്റെ ശ്രമം വയനാടിനോട് കാണിക്കുന്ന വലിയ ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

മാഫിയ സംരക്ഷകനായ കേരള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമ്മർക്കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സി പി വർഗീസ്, ഡി പി രാജശേഖരൻ, ബാബു പഴുപ്പത്തൂർ, സതീഷ് പൂതിക്കാട്, കെ കെ പോൾസൺ, കെ വി ബാലൻ, ടിജി ചെറുതോട്ടിൽ, സീതാവിജയൻ, ജയാ മുരളി, സി എ ഗോപി തുടങ്ങിയവർ സംസാരിച്ചു