സുല്‍ത്താന്‍ ബത്തേരി: കേവിഡ് കാലത്തിന് ശേഷം വന്നണഞ്ഞ ക്രിസ്തുമസ് കേവലം ആഘോഷത്തില്‍ മാത്രം ഒതുക്കാതെ ആഴമേറിയ സ്‌നേഹത്തിന്റെ, ഒത്തൊരുമയുടെ ഒരനുഭവമാക്കി മാറ്റി അസംപ്ഷന്‍ യു പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും. കേക്ക് ചലഞ്ച് നടത്തി ശേഖരിച്ച കേക്കുകള്‍ ബത്തേരി ഗവ.ആശുപത്രിയിലെ പീഡിയാട്രിക് വാര്‍ഡുകളിലും മാനിക്കുനി കോളനിയിലും, മാനിക്കുനി അങ്കണവാടിയിലും എത്തിച്ച് അവരോടൊപ്പം സന്തോഷം പങ്കുവെച്ച് കുട്ടികളും അധ്യാപകരും ക്രിസ്തുമസ് ആഘോഷം ഒരുമയുടെ അനുഭവമാക്കി മാറ്റി. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, അധ്യാപികമാരായ ജ്യോത്സന ജോണ്‍, ദിവ്യ, അനു പി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി