കരുനാഗപ്പള്ളി : കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിന്റെ ഇത്തവണത്തെ അമൃതകീർത്തി പുരസ്കാരം കവി പ്രൊഫ. വി.മധുസൂദനൻ നായർക്ക് സമ്മാനിക്കും.
വൈദിക ദാർശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയി ലൂടെയും സൗന്ദര്യവത്താക്കുന്ന അദ്ദേഹത്തിന്റെ രചനാപാടവ ത്തിനാണ് പുരസ്കാരമെന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളവിഭാഗം മേധാവിയായിരു ന്നു പ്രൊഫ. വി.മധുസൂദനൻ നായർ.
71-ാം പിറന്നാൾദിനമായ 27-ന് അമൃതപുരി ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ പിറന്നാൾ നടത്തുക. വയനാട് ദുരിതാശ്വാസ ത്തിനായി മഠം പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.