കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നൊവേഷന്‍ ഹബ്ബ് ആരംഭിച്ചു. യു കെ എഫില്‍ നടന്ന പ്രോജക്ട് എക്‌സ്‌പോയോട് അനുബന്ധിച്ചാണ് ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന് സംസ്ഥാന തലത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നൊവേഷന്‍ ഹബ്ബിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി ഒരുക്കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജ് മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പി ടി എ പാട്രണ്‍ എ. സുന്ദരേശന്‍, എക്‌സ്‌പോ കോ ഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ. ബി. വിഷ്ണു, പ്രൊഫ. ചിത്തിര വേണു, പ്രൊഫ. ഇ. കെ. അനീഷ്, പ്രൊഫ. ലക്ഷ്മി വിക്രമന്‍, പ്രൊഫ. ഡി. ലക്ഷ്മി രാജ്, എസ്. റെജി സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ എസ്. കിരണ്‍, ആര്‍. അമല്‍, വി. എസ്. വിഘ്‌നേശ്, എസ്. അശ്വിന്‍, ജെ. ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നൊവേഷന്‍ ഹബ്ബിന്റെ ഭാഗമായി നടന്ന പ്രോഡക്റ്റ് എക്‌സ്‌പോയില്‍ എങ്ങനെ ആശയങ്ങളെ ഉപകരണങ്ങള്‍ ആക്കി മാറ്റാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കണ്ടത്. റിമോട്ട് കണ്‍ട്രോള്‍ റിവര്‍ ക്ലീനിങ് മെഷീന്‍, ഓട്ടോമാറ്റിക് സോളാര്‍ സീഡ് സോയിങ് മെഷീന്‍, മള്‍ട്ടി യൂട്ടിലിറ്റി ഫാം ബൈക്ക്, സോളാര്‍ ഗ്രാസ് കട്ടിങ്, ഓട്ടോമാറ്റിക് സെല്‍ഫ് പാര്‍ക്കിങ് കാര്‍ സ്മാര്‍ട്ട് ഹെല്‍മെറ്റ്, ഫ്‌ലോട്ടിങ് ഹൗസ്, ഓട്ടോമാറ്റിക് പേപ്പര്‍ കൗണ്ടിങ് മെഷീന്‍, ഇന്‍സ്റ്റന്റ് വാട്ടര്‍ കൂളര്‍, മിനി സി എന്‍ സി മില്ലിങ് മെഷീന്‍, ഫൂട്ട്‌ബോര്‍ഡ് സേഫ്റ്റി സിസ്റ്റം ഇന്‍ ട്രാന്‍സിറ്റ് ബസ് തുടങ്ങി നിരവധി നിര്‍മിതികളാണ് പ്രദര്‍ശിപ്പിച്ചത്. എക്‌സ്‌പോയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച പ്രൊജക്ടിന് പതിനയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. പരവൂര്‍, ചാത്തന്നൂര്‍, പൂതക്കുളം എന്നീ മേഖലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാന്നൂറോളം വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനം കാണാനും ആശയങ്ങള്‍ അവതരിപ്പിക്കാനും എത്തിയത്.
എക്‌സ്‌പോയുടെ ഭാഗമായി കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ വിഷ്ണു, പ്രൊഫ. ഇ. കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയ പിച്ചിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. നൂതന സാങ്കേതിക വിദ്യക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച പ്രൊജക്ട് എക്‌സ്‌പോ സന്ദര്‍ശിക്കുന്നതിലൂടെയും ആശയങ്ങള്‍ അവതരിപ്പിച്ചതിലൂടെയും പുതു തലമുറയ്ക്ക് പുത്തന്‍ ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള വഴിയാണ് തുറന്നു കിട്ടിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.