വെഞ്ഞാറമൂട്: ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതാണെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു.
ഡോക്ടർമാർ കുറിക്കുന്ന കുറിപ്പടികൾക്ക് മരുന്ന് കൊടുക്കുക മാത്രമല്ല നിന്നുകൊണ്ട് ജോലിചെയ്യുന്ന മഹത്തരമായ കാര്യം കൂടിയാണ് ഫാർമസിസ്റ്റുകൾ ചെയ്യുന്നതെന്നും വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ എടുത്തുപറഞ്ഞു.
വേൾഡ് ഫാർമസിസ്റ്റ് ഡേയോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഫാർമസി ഡിപ്പാർട്ട്മെന്റ് നടത്തിയ വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ കെ കെ മനോജൻ. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഫാർമസി അഡ്മിനിസ്ട്രേറ്റർ രമണി പീതാംബരൻ അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ ചന്ദ്രമോഹൻ, കമ്മ്യൂണിറ്റി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ ബെന്നി, അസോസിയേറ്റ് ഡീൻ ഡോ സമദർശി, സെക്രട്ടറി ടു ചെയർമാൻ ജിതോഷ് കുമാരൻ,ഡോ ഭാസി, ഡോ റഫീഖ്, ചീഫ് നഴ്സിംഗ് ഓഫീസർ റ്റി എ ബേബി, പേഷ്യന്റ് കോഡിനേഷൻ ഓഫീസർ മാന്നാനം സുരേഷ്, സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ മാനേജർ അരുൺ എന്നിവർ പ്രസംഗിച്ചു. മനു, അനിൽഎസ് പി , വാസു, അനൂപ്, അജി സി സി, ഫാർമസി അസിസ്റ്റന്റ് മാനേജർ, ചീഫ് ഫാർമസിസ്റ്റ് വിജി, ഫാർമസി സൂപ്പർവൈസർ ജയശ്രീ, ചീഫ് സെക്യൂരിറ്റി ഓഫീസർ സലിം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ മോസ്റ്റ് ഫാർമസിസ്റ്റ് ആയ ശ്രീമതി ജയശ്രീയെ ചടങ്ങിൽ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പൊന്നാടയിട്ട് ആദരിച്ചു.