വനിതാ പോളിടെക്നിക് കോളേജിലെ അക്കാദമിക് ബ്ലോക്കിന്‍റെ നിർമ്മാണോദ്ഘാടനം നടത്തി

Thiruvananthapuram

തിരുവനന്തപുരം: സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും അഡ്മിനിട്രേറ്റീവ് ബ്ലോക്കിൻ്റെ ( ഒന്നാം ഘട്ടം) ഉദ്ഘാടനവും ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr. ആർ.ബിന്ദു നിർവഹിച്ചു. പുതിയതായി നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിൽ 3 നിലകളിലായി 1997.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 3 വർക്ഷോപ്പുകൾ, 6 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, HOD റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രിൻസിപ്പാൾ ഓഫീസ്, ഓഫീസ് മുറി, സെമിനാർ ഹാളുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ Dr. ഷാലിജ് പി.ആർ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ എസ്. ബീന സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ മുത്തുകുമാർ ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ വി.വി. റേ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ്, സ്റ്റാഫ് സെക്രട്ടറി വിനുകുമാർ സി. എസ് , PTA വൈസ് പ്രസിഡന്റ് റ്റി. വിജയലക്ഷ്മി എന്നിവർ ആശംസയും സ്വാഗത സംഘം കൺവീനർ മോഹൻ എസ് നന്ദിയും പ്രകാശിപ്പിച്ചു.