ദേശീയ ജനതാ പാർട്ടിയുടെ (RLM) ആലപ്പുഴ ജില്ലാകൺവെൻഷനും ഓണപ്പുടവ വിതരണവും സംസ്ഥാന സെക്രട്ടറി ടി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു

Alappuzha

ചേർത്തല : ദേശീയ ജനതാ പാർട്ടിയുടെ (RLM) ആലപ്പുഴ ജില്ലാ കൺവെൻഷൻ ചേർത്തലയിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് എ ആർ ബാബു അധ്യക്ഷത വഹിച്ചു. കാളികുളം യോഗക്ഷേമ ഓഫീസിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ടി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു.

മുതിർന്ന കമ്മറ്റി അംഗങ്ങളെ ഓണപുടവ നൽകി ആദരിച്ചു. ഒക്ടോബർ 15 ന് മുൻപ് ജില്ലയിലെ നിയോജക മണ്ഡലം കമ്മിറ്റി യോഗങ്ങൾ പൂർത്തിയാക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ഒക്ടോബർ 25 ന് പാർട്ടി പഠന ക്ലാസ്സു നടത്തുവാനും ജില്ലാ സമ്മേളനം ജനുവരി മാസത്തിൽ നടത്തുവാനും തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി സനിത സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസ്ഡണ്ടുമായ വിനോദ് കൃതഞ്ജതയും ആശംസിച്ചു.