കേൾവി പരിമിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് സർക്കാർ ഊർജ്ജിത നടപടികൾ കൈക്കൊള്ളണം

Kozhikode

കോഴിക്കോട്: അന്താരാഷ്ട്ര ആംഗ്യഭാഷ വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മയായ റിവാർഡ് ഫൗണ്ടേഷൻ വിവിധ ക്യാമ്പസുകളിലും ഗവൺമെൻറ് ഓഫീസുകളിലും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

കേൾവി പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ഊർജ്ജിതമായി പ്രവർത്തിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ ഐഎഎസ് നിർവഹിച്ചു. ഗവൺമെൻറ് ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും എത്തുന്ന കേൾവി പരിമിതരായ ആളുകൾക്ക് ആശയവിനിമയം നടത്തുന്നതിന് ഓരോരുത്തരും ആംഗ്യഭാഷ നിർബന്ധമായും പഠിച്ചിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റിവാഡ് സംസ്ഥാന സെക്രട്ടറി പി ഐ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ചു എം മോഹൻ സ്വാഗതവും ഹാരിസ് കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

ഗവൺമെൻറ് ട്രെയിനിങ് കോളേജ് കോഴിക്കോട്. റൗളത്തുൽ ഉലൂം അറബി കോളേജ്. ഫാറൂഖ് ട്രെയിനിങ് കോളേജ് ഫെറോ കോളേജ്. മലപ്പുറം ഗവൺമെൻറ് ടിടിഐ. ജാമിയ സലഫിയ പുളിക്കൽ എന്നീ സ്ഥാപനങ്ങളിൽ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് പറമ്പിൽപീടിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസീസ് എം ചേളാരി. പ്രൊജക്റ്റ് കോഡിനേറ്റർ ഫസീല ടി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഐഷ നിഷ്മ. എന്നിവർ നേതൃത്വം നൽകി