തൈയ്ക്കൂട്ടം സെന്‍റ് അ​ഗസ്റ്റിൻസ് യു.പി സ്കൂളിൽ കളിസ്ഥലം ഒരുക്കി ലുലു ഫോറെക്സ്

Eranakulam

കൊച്ചി; തൈയ്ക്കൂട്ടം സെന്റ് അ​ഗസ്റ്റിൻസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ ചിരകാല ആവശ്യമായ കളി സ്ഥലം യാഥാർത്ഥ്യമാക്കി ലുലു ഫോറെക്സ്. ലുലു ഫോറെക്സിന്റെ 13 വാർഷികത്തോട് അനുബന്ധിച്ച് കളി സ്ഥലം നിർമ്മിക്കുവാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ലുലു ഫിൻസർവ്വ് എം ഡി യും സി ഇ ഒ യുമായ സുരേന്ദ്രൻ അമിറ്റതൊടി, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മ​ദ് എന്നിവർ ചേർന്ന് അതിനുള്ള തുകയുടെ ചെക്ക് സ്കൂൾ അധികൃതർക്ക് കൈമാറി.

124 വർഷം പഴക്കമുള്ള സെന്റ് അ​ഗസ്റ്റിൻ യുപി സ്കൂളിൽ 280 വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പഠിക്കുന്നത്. കുട്ടികളുടെ പഠന മികവിനോടൊപ്പം കായിക ഉല്ലാസത്തിനായി ഒരു കളി സ്ഥലം വേണമെന്ന ആവശ്യം ലുലു ഫോറെക്സിന്റെ 13 വാർഷികത്തിനോടൊപ്പം നടത്തിക്കൊടുക്കുകയായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള കളിക്കോപ്പുകൾ അത്യാധുനിക സുരക്ഷതിത്വത്തോടെയാണ് ഇവിടെ സ്ഥാപിക്കുന്നത്.

സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെന്റ് റാഫേൽ ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ ജോബി അസീതുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ലുലു ഫിൻസർവ്വ് എം ഡി യും സി ഇ ഒ യുമായ സുരേന്ദ്രൻ അമിറ്റതൊടി,
ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് എന്നിവർ സംസാരിച്ചു . സ്കൂളിലെ എച്ച്. എം നീന സി.ജെ സ്വാ​ഗതവും, പിടിഎ പ്രസിഡന്റ് ജോസ് റാബ്സന്റ് നന്ദിയും പറഞ്ഞു.