നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: ഓടികൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ഉണ്ടായ അക്രമം അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. പമ്പുകളില്‍ നിന്ന് ജാറിലും കുപ്പിയിലും പെട്രോള്‍ നല്‍കാന്‍ പാടില്ല എന്നതു മുതല്‍ അതീവ തീപിടുത്ത സാദ്ധ്യതയുള്ള സാമഗ്രികളുമായി വരുന്നവരെ റയില്‍വേ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിപ്പിക്കാന്‍ പാടില്ല എന്നു വരെയുള്ള നിയമങ്ങള്‍ നിലവിലുള്ള ഒരു നാട്ടില്‍ ആര്‍ക്കും എന്തുമാകാമെന്ന സ്ഥിതിയുണ്ടാകുന്നത് ഗുരുതരമായ അവസ്ഥാവിശേഷമാണെന്ന് അനു ചാക്കോ ആരോപിച്ചു.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. യാതൊരു പ്രകോപനവുമില്ലാതെ സാധാരണക്കാരായ യാത്രക്കാര്‍ക്കു നേരെ നടത്തിയ അക്രമണത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയുണ്ടോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്ന് അനുചാക്കോ ചൂണ്ടിക്കാട്ടി. അക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കാന്‍ റെയില്‍വെയ്ക്കും കേന്ദ്ര സര്‍ക്കാറിനും ബാദ്ധ്യതയുണ്ട്.
പെട്രോള്‍ പമ്പുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്ധനം വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സഞ്ചാര സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുമാത്രമാണ് എന്നതാണ് ഇന്നു കേരളത്തിലെ സ്ഥിതി. ഇതു പ്രതിഷേധാര്‍ഹമാണ്. വഴിയാത്രക്കാരെ തച്ചുകൊന്നും നീതി നടപ്പിലാക്കാന്‍ മടിക്കാത്ത കേരളാ പോലീസ് ഇക്കാര്യത്തില്‍ക്കൂടി അല്‍പ്പം കാര്യക്ഷമത കാണിക്കണമെന്ന് അനു ചാക്കോ ആവിശ്യപ്പെടു.