ഹൃദ്രോഗങ്ങളെ ചെറുക്കാൻ ജീവിത ശൈലിയിൽ മാറ്റം അനിവാര്യം: ഡോ മുഹമ്മദ് മുസ്തഫ

Kozhikode

കോഴിക്കോട് : ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ നാം മുന്നോട്ട് വരണമെന്നും രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് അനിവാര്യമാണെന്നും പ്രശസ്ത ഹൃദ്യോഗ വിദഗ്ധനും മെട്രോമെഡ് കാർഡിയാക് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ഡോ: മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു.

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് ന്യൂ കാസിൽ ഹാളിൽ (സി സി ഹാൾ ) സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഡിയാക് മേഖലയിൽ ഇന്നുള്ള ആധുനിക സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പെട്ടെന്നുള്ള മരണങ്ങളെ നാം അവഗണിക്കരുതെന്നും കൂടുതൽ ബോധവൽക്കരണം ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൃദ്രോഗ സംബന്ധമായ
സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി . ചടങ്ങിൽ ഹെൽപിങ്ങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി നൗഫൽ എം കെ സ്വാഗതവും ബീ.വി. മെഹബൂബ് നന്ദിയും പറഞ്ഞു.