‘ഇക്കിഗായ് രീതിയിലൂടെ നിങ്ങളുടെ ഹൃദയം കണ്ടെത്തൂ ‘
കോഴിക്കോട്: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടിയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. പ്രശസ്ത ഹൃദ്രോഗവിദഗ്ധരുടെ ചര്‍ച്ച, മേയ്ത്രയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിട്ട വ്യക്തിയും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രഗത്ഭ ഡോക്ടറുമായുള്ള ചര്‍ച്ച, ഹൃദയാരോഗ്യം മികച്ചതാക്കാന്‍ ജാപ്പനീസ് തത്വചിന്ത പ്രയോഗിക്കുന്ന ലോകപ്രശസ്ത പുസ്തകത്തിന്റെ രചയിതാവ് ഫ്രാന്‍സെസ് മിറാലെസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് മേയ്ത്ര ഹോസ്പിറ്റല്‍ ലോക ഹൃദയദിനാചരണം വ്യത്യസ്തമാക്കിയത്.
ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന കാര്‍ഡിയോളജിസ്റ്റുകളുടെ ചര്‍ച്ചയ്ക്ക് കാര്‍ഡിയോളജി വിഭാഗം ചെയര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഡോ. ഷഫീക്ക് മാട്ടുമ്മല്‍ നേതൃത്വം വഹിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അനില്‍ സലീം, സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. ശ്രീതള്‍ രാജന്‍, ഡോ. ഷാജുദ്ദീന്‍ കായക്കല്‍, ഡോ. ജോമി വി ജോസ്, ഡോ. മുഹമ്മദ് റാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്റര്‍വെന്‍ഷനല്‍ ഹൃദയ ചികിത്സയില്‍ വന്ന നൂതന മാറ്റങ്ങള്‍, ഹൃദ്രോഗ പ്രതിരോധം, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ തുടങ്ങിയവയിലൂന്നിയാണ് ചര്‍ച്ച നടന്നത്.
ആളുകളുടെ ജീവിതത്തെ കൂടുതല്‍ മൂല്യവത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് കാര്‍ഡിയോവാസ്‌കുലര്‍ കെയര്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. പ്രഗത്ഭരായ കാര്‍ഡിയോളജിസ്റ്റുകള്‍ക്കും ഹാര്‍ട്ട് സര്‍ജന്‍മാര്‍ക്കുമൊപ്പം മേയ്ത്ര ചികിത്സാരംഗത്ത് ഇനിയുമേറെ ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ‘രോഗത്തില്‍ നിന്ന് ആരോഗ്യത്തിലേക്ക് ശ്രദ്ധയൂന്നുക’ എന്ന ആശയത്തില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും പ്രാമുഖ്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഹോസ്പിറ്റല്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയ്ത്ര ഹോസ്പിറ്റലിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ 31കാരന്‍ ദിഗ്വിജയ് സിംഗും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രശസ്ത ഡോക്ടറും കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറി ചെയറുമായ ഡോ. മുരളി വെട്ടത്തും തമ്മില്‍ നടന്ന സംഭാഷണം ഏവരുടെയും ഹൃദയം കവരുന്നതായി. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതുജീവിതം ലഭിക്കാന്‍ കാരണക്കാരായവരോടൊപ്പം അല്പം സമയം ചെലവഴിക്കാനും ഡോ. മുരളി വെട്ടത്ത് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പ്രകടിപ്പിക്കാനുമാണ് ദിഗ്വിജയ് സിംഗ് ദുബൈയില്‍ നിന്ന് കോഴിക്കോട്ടെത്തിയത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിലേക്ക് പൂര്‍ണമായും തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ദിഗ്വിജയ് സിംഗ്.
ചടങ്ങിനു മാറ്റുകൂട്ടിയത് പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസിന്റെ സാന്നിധ്യമാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ഇക്കിഗായ്’ ഇദ്ദേഹം രചിച്ച പുസ്തകമാണ്. ‘ഇക്കിഗായ് രീതിയിലൂടെ നിങ്ങളുടെ ഹൃദയം കണ്ടെത്തൂ’ എന്ന സന്ദേശം നല്‍കി ഇക്കിഗായ് എന്ന ജാപ്പനീസ് തത്വചിന്ത ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലേക്കുള്ള മാര്‍ഗ്ഗദര്‍ശകമായി ഉപയോഗിക്കുന്നതെങ്ങനെയെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത മികച്ചതാക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശീയ തലത്തില്‍ തന്നെ മികച്ച ചികിത്സകളുടെയും വിജയകരമായ നേട്ടങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ സ്ഥാനം മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ നേടിയിട്ടുണ്ട്. കൊറോണറി ഹാര്‍ട്ട് ഡിസീസ്, അറിത്മിയ, വാല്‍വുലാര്‍ ഡിസീസ്, വാസ്‌കുലര്‍ ഡിസീസ്, ഹൃദയസ്തംഭനം തുടങ്ങി വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും മികച്ച, നൂതന ചികിത്സകള്‍ സെന്ററിന്റെ പ്രത്യേകതയാണ്.
ഠഅഢക പോലുള്ള ശസ്ത്രക്രിയേതര, ശസ്ത്രക്രിയാ ചികിത്സകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ടതാണ് മെയ്ത്ര ഹോസ്പിറ്റല്‍. TAVR, അയോര്‍ട്ടിക് തെറാപ്പികള്‍ (EVAR, FEVAR), സ്ട്രക്ചറല്‍ ഇന്റര്‍വെന്‍ഷന്‍സ്, ഡിവൈസ് ക്ലോഷര്‍സ്, ട്രാന്‍സ്‌റേഡിയല്‍ കോംപ്ലക്‌സ് കൊറോണറി, അയോര്‍ട്ടിക്, പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റികള്‍, ഓഫ്പമ്പ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റ് സര്‍ജറിയും ഹൃദയം മാറ്റിവെക്കലും പോലെ മിനിമലി ഇന്‍വേസീവ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ എന്നിവയ്ക്ക് പേരുകേട്ട ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രമാണിത്.
സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും, ഒരു റോബോട്ടിക് ഹൈബ്രിഡ് കാത്ത്‌ലാബ് വിത്ത്
മള്‍ട്ടിആക്‌സിസ് സി ആം, സോമാറ്റോം പെര്‍സ്‌പെക്റ്റീവ് 128 സ്ലൈസ് സിടി സ്‌കാനര്‍, 3 ടെസ്ല എംആര്‍ഐ മാഗ്‌നെറ്റം സ്‌കൈറ, അത്യാധുനിക വ്യക്തിഗത കാര്‍ഡിയാക് ഐസിയുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക ജെസിഐ അംഗീകൃത ആശുപത്രിയാണ് മേയ്ത്ര ഹോസ്പിറ്റല്‍. എല്ലാ രോഗികള്‍ക്കും ഏറ്റവും മികച്ച പരിചരണവും, സുരക്ഷിതത്വവും, ആശ്വാസവും നല്‍കുന്ന മേയ്ത്ര ആതുരപരിചരണത്തില്‍ സുവര്‍ണ്ണനിലവാരം പുലര്‍ത്തുന്നു