കളി ചിരികളുമായി സ്റ്റാർകെയറിന്‍റെ ‘എൽഡർ നെസ്റ്റ്’ സംഗമം

Kozhikode

കോഴിക്കോട് : ആരോഗ്യ വിശേഷങ്ങൾക്കൊപ്പം കളിയും ചിരിയും സന്തോഷങ്ങളും ചേർത്തുവച്ച് പ്രായമേറിയവരുടെ ‘എൽഡർ നെസ്റ്റ്’ സംഗമം. ലോകവയോജന ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ ആണ് എൽഡർ നെസ്റ്റ് പ്രിവിലേജ് പ്രോഗ്രാമിന്റെ ഭാഗമായി വയോജനങ്ങളുടെ സംഗമം കോഴിക്കോട് താജ് ഹോട്ടലിൽ സംഘടിപ്പിച്ചത്. സ്റ്റാർകെയർ ചെയർമാൻ ഡോ. അബ്ദുല്ല ചെറിയക്കാട്ട് ഉദ്ഘാടനം ചെയ്തു. രോഗങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയാണ് വേണ്ടതെന്ന് സ്റ്റാർ കെയർ ഫാമിലി ഫിസിഷ്യൻ ഡോക്ടർ ബിജയരാജ് പറഞ്ഞു.

ഡയറ്റീഷ്യൻ ബിനാഷ, ഫിസിയോതെറാപ്പിസ്റ്റ് ശബരിഷ് എസ് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി 82 വയസ്സിലും സേവനരംഗത്ത് കർമ്മനിരതനായ ഡോ. അബ്ദുല്ല ചെറിയക്കാട്ടിന് സ്റ്റാർകെയറിന്റെ ആദരം സമർപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫിബിൻ തൻവീർ, ഡോ. ലൈജു അബ്ദുള്ള, സി ഇ ഒ സത്യ, മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.