സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Kannur

തലശ്ശേരി: മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പി കെ ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹ കരണത്തോടെ ലോക കാഴ്ച ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേത്ര രോഗ വിദഗ്ധ ഡോ. പി അനശ്വര കണ്ണിൻ്റെ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി സിന്ധു, പി ടി എ പ്രസിഡണ്ട് തഫ്ളീം മാണിയാട്ട്, എൻ നൗഷിക്, പി കെ ഐ കെയർ മാനേജിംഗ് ഡയറക്ടർ മുഹമ്മദലി, പി ആർ ഒ ടിൽസ് എന്നിവർ പ്രസംഗിച്ചു. ഓപ്ടോമെട്രിസ്റ്റുമാരായ എം ടി ഷെയ്ൻ, ഫാതിമ, ഷമീന, പി ഫാതിമ സന, ഫാത്തിമത്ത് നൂറ, ഷഹ്‌ന എന്നിവർ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധനയ്ക്ക് നേതൃത്വം നൽകി.