മുസാഫര്‍നഗര്‍ സംഭവം; അധ്യാപികയ്ക്ക് പരിരക്ഷ നല്‍കാനുള്ള നീക്കം നീതി നിഷേധം: ഐ ജി എം ജില്ലാ ഡെലിഗേറ്റ് മീറ്റ്

Kannur

കണ്ണൂര്‍: മുസാഫര്‍നഗര്‍ സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിയയെ പരിരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം നീതി നിഷേധമെന്ന് ഐ.ജി.എം (ഇന്റര്‍ഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് ) കണ്ണൂര്‍ ജില്ലാ ഡെലിഗേറ്റ് മീറ്റ്. പുതുതലമുറക്ക് നല്ല അറിവുകള്‍ പകര്‍ന്നു നല്‍കി അവരെ സമൂഹത്തിന് മാതൃകയാക്കേണ്ട അധ്യാപിക വെറുപ്പു വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മീറ്റ് ആരോപിച്ചു.

കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി.സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം സൈദലവി എഞ്ചിനീയര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ.ജി.എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹസ്‌ന വയനാട്, ജില്ലാ സെക്രട്ടറി ഷാന ഏഴോം, ട്രഷറര്‍ ഷാലിമ മുജീബ് പ്രസംഗിച്ചു.