ഫിലമെന്‍റിന്‍റെ സംസ്ഥാന കലാ പ്രതിഭാ പുരസ്ക്കാരം റിജീഷ് ഉണ്ണികൃഷ്ണന്

Thiruvananthapuram

തിരുവനന്തപുരം: സിനിമ,സീരിയൽ, നാടക, ഷോർട്ട് ഫിലിം താരങ്ങളുടെ സംഘടനയായ ഫിലമെന്റിന്റെ ഇത്തവണത്തെ സംസ്ഥാന കലാ പ്രതിഭാ പുരസ്ക്കാരത്തിന് കോഴിക്കോട് നിന്നും റിജീഷ് ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടു നീണ്ട കലാജീവിത യാത്രയിലാണ് റിജീഷ് ഉണ്ണികൃഷ്ണൻ.

മണിരത്നത്തിന്റെ സംവിധാനത്തിൽ കന്നത്തിൽ മുത്തമിട്ടാൽ ഉൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.റിജീഷ് ഉണ്ണികൃഷ്ണൻ തന്നെ സംവിധാനം ചെയ്ത റൂബി അടക്കം ഏഴോളം ഷോർട്ട് ഫിലിമിൽ അഭിനയിച്ചു.

റിജീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത രണ്ട് ആൽബങ്ങൾ ഇത്തവണത്തെ സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.

മികച്ച മ്യൂസിക്കൽ ആൽബത്തിന് ഗസൽ നില അവാർഡ് നേടിയപ്പോൾ
കൊയക്കാടിന്റെ വശ്യമനോഹാര്യത സ്ക്രീനിൽ പകർത്തിയ കൺമഷി എന്ന ആൽബം മികച്ച സംവിധായകനുള്ള എക്സലെൻസ് അവാർഡ് സ്വന്തമാക്കി.

ഒക്ടോബർ ഇരുപതിന് തിരുവനന്തപുരത്ത് നടക്കുന്ന ഫിലമെന്റിന്റെ പുരസ്കാര ചടങ്ങിൽ വച്ച് ഡോ.RS പ്രദീപ് മുൻ MP പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി G.R അനിൽ റിജീഷ് ഉണ്ണികൃഷ്ണന് പുരസ്ക്കാരം സമ്മാനിക്കും. രാഷ്ട്രീയ സിനിമ സീരിയൽ കലാ സാംസ്കരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

റിജീഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത് തകർന്നു പോകുന്ന കുടുബ ബന്ധത്തിന്റെ കഥ പറയുന്ന “അന്യനും”, ഓട്ടോ ഡ്രൈവറുടെ പ്രണയത്തിന്റെ കഥ പറയുന്ന “ആദ്യാനുരാഗവും”, പിന്നെ മരണ വീട്ടിലെ രസകാഴ്ച്ചയൊരുക്കുന്ന “മരണോത്സവം” എന്ന ഷോർട്ട് ഫിലിമുമാണ് സിനിമ നാടക നടൻ ഉണ്ണികൃഷ്ണന്റെയും ബേബി യുടെയും മകനാണ്. ഭാര്യ ഹരിപ്രിയ, മകൻദേവനന്ദൻ ഉമേഷും രേഷ്മയും സഹോദരങ്ങളാണ്.