ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതി നിർമ്മാണോദ്ഘാടനം നടത്തി

Kozhikode

മടവൂർ :-ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും ഓരോ വീടാണ് നിർമിച്ചു നൽകാറുള്ളത് . മൂന്നാമത്തെ വീടിന്റെ നിർമാണോദ്‌ഘാടനമാണ് എരവന്നൂരിൽ നടത്തിയത് .

സ്‌കൂളിലെ വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,പി ടി എ , അധ്യാപകർ ,നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകാറുള്ളത് . പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സന്തോഷ് അധ്യക്ഷനായിരുന്നു പദ്ധതി വിശദീകരണം ഹെഡ്മാസ്റ്റർ ശാന്തകുമാർ നിർവ്വഹിച്ചു

,ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ് , ഷൈനി തായാട്ട് , ബാബു മൂത്തോന ,ഷിൽന ഷിജു ,മാനേജർ പി കെ സുലൈമാൻ ,കെ പവിത്രൻ ,യു പി അബ്ദുൽ കരീം ,അബ്ദുറഹിമാൻ , കൗസല്യ ടീച്ചർ ,ശ്രീജിത്ത് ,സിന്ധു മോഹൻ ,എസ്‌ എം ഷെറിൻ ,പി അബ്ദുൽ റസാഖ് ,റിയാസ് ഖാൻ ,ഷാജു പി കൃഷ്‌ണൻ ,പി പി മനോഹരൻ ,പി ജാഫർ എന്നിവർ സംസാരിച്ചു