ഇസ്‌ലാമോ ഫോബിയക്കെതിരെ സമുദായം ജാഗ്രത പുലർത്തണം: കെ.എൻ.എം

Kozhikode

കോഴിക്കോട്: താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇസ്‌ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച് തെറ്റിധാരണ പരത്താനുള്ള ശ്രമം സമൂഹത്തിൽ വ്യാപകമായി നടക്കുന്നുണ്ടെന്നും അതിനെതിരെ സമുദായം ജാഗ്രത പാലിക്കണമെന്നും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ബന്ധമില്ലാത്തവർ നടത്തുന്ന വ്യായായ്മ കൂട്ടായ്‌മകളെ പോലും അനാവശ്യമായി ഇസ്‌ലാം ഭീതിക്ക് വേണ്ടി ഉപയോഗിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും യോഗം കൂട്ടിച്ചേർത്തു.
ജില്ലാ കൗൺസിൽ കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ബോധനം നിർവ്വഹിച്ചു. നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു.

സി.മരക്കാരുട്ടി, വളപ്പിൽ അബ്ദുസ്സലാം, പി.വി ആരിഫ്, അബ്ദുൽ ഖാദർ ഹാജി എരഞ്ഞിക്കൽ, അബ്ദുൽ റഷീദ് അൽ ഖാസിമി എന്നിവർ പ്രസംഗിച്ചു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭാരവാഹികളായി സി.മരക്കാരുട്ടി (പ്രസിഡണ്ട്‌), റസാഖ് കൊടുവള്ളി, സെല്ലു അത്തോളി, റസാഖ് കല്ലായി (വൈസ് പ്രസിഡണ്ടുമാർ), വളപ്പിൽ അബ്ദുസ്സലാം (സെക്രട്ടറി), അബ്ദുല്ലത്തീഫ് കോവൂർ, സുബൈർ മദനി, ഷബീർ കൊടിയത്തൂർ(ജോ. സെക്രട്ടറിമാർ), വി.കെ ബാവ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.