ശ്രീചക്ര സി വി എൻ കളരി വളാംകുളം -വാപ്പൊളിത്താഴം ശാഖ ആരംഭിച്ചു

Kozhikode

കോഴിക്കോട്: ശ്രീചക്ര സി വി എൻ കളരി വളാംകുളം -വാപ്പൊളിത്താഴം ശാഖ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾകളും നിർബന്ധമായും സ്വയം പ്രതിരോധനത്തിലുള്ള അഭ്യാസങ്ങൾ മനസ്സിലാക്കേണ്ടതാണ്. കളരി വിദ്യാർത്ഥികൾ എന്നും സമൂഹത്തിൽ നന്മയുടെ പ്രതീകമായി കാണാറുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോക്ടർ ബീനാ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ജി 20 യിൽ നടന്ന അർബൻ ക്വിറ്റ് പ്രോഗ്രാമിൽ വ്യത്യസ്ത രാജ്യങ്ങളിലുള്ള മേയർമ്മാരുടെ പരിപാടിയിലും കേരളത്തിന്റെ കരളിപ്പയറ്റ് കണ്ടപ്പോൾ സന്തോഷം തോന്നുകയും
ഉണ്ടായെന്നു മേയറുടെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ജില്ലാ സഹകരണ ആ ശുപത്രി ഡയറക്ടർ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.

പി. സി. മുരളിധരൻ ഗുരുക്കൾ സ്വാഗതവും പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർമ്മാരായ ഡോക്ടർ പി എൻ അജിത, ടി. കെ. ചന്ദ്രൻ, സരിത പറയറി, വി പ്രസന്ന, കളരിപയറ്റ് സംസ്ഥാന പ്രസിഡന്റ്‌ എം കെ. രാജഗോപാൽ,
ടെക്നിക്കൽ ഡയറക്ടർ ഇന്ത്യൻ കളറിപ്പയറ്റ് ഫെഡറേഷൻ കെ സുനിൽകുമാർ, ജില്ലാ കളപ്പയറ്റ് അസോസിയേഷൻ രക്ഷധികാരി മൂസഹാജി, ജില്ലാ കളറിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ്‌ ആനദൻ ഗുരിക്കൽ, സഹദേവൻ മാവിളി എന്നിവർ സംസാരിച്ചു. എസ്. കെ. രാജേഷ് ഗുരുക്കൾ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീ ചക്ര സി വി എൻ കളരിയുടെ കളരി പ്രദർശനവും അരങ്ങേറി.