കൊച്ചി: എറണാകുളം ഇരുമ്പനത്തെ സി ഐ ടി യൂ തൊഴിലാളിയായ സുരേന്ദ്രന്റെ വീട് തൃപ്പൂണിത്തറ പീപ്പിൾസ് ബാങ്ക് ജപ്തി ചെയ്തതിനെതിരെയും, ഇതിൽ പ്രതിഷേധിച്ച സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതി അംഗം പി ജെ മാനുവലിനെ ജയിലിൽ അടക്കുകയും മറ്റുപ്രവർത്തകർക്കെതിരെ കേസ്സെടുക്കുകയും ചെയ്ത നടപടികൾക്കെതിരെ 2024 ഒക്ടോബർ 14 ന് തൃപ്പൂണിത്തറ ബസ്സ് സ്റ്റാൻഡിൽ നിന്നും പീപ്പിൾസ് അർബൻ ബാങ്കിന് മുന്നിലേക്ക് പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയർ പേഴ്സൺ അഡ്വ പിഎ പൗരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. എ ടി ബൈജു അധ്യക്ഷത വഹിച്ചു, എസ്സ് ഹരി, എ ബി പ്രശാന്ത്, കെ എ രമേശൻ, പി എ കുട്ടപ്പൻ, കെ കെ മണി, രവി തോട്ടുവ, സേതു സമരം, ജോയ് പവൽ, പ്രീത ഷാജി, കുഞ്ഞുമോൻ, റിജാസ്, ജാനകി സുരേന്ദ്രൻ, പുഷ്കരൻ എന്നിവർ സംസാരിച്ചു.
