ബാനർ ഫിലിം സൊസൈറ്റി ചലച്ചിത്ര പ്രദർശനം നാളെ

Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രദർശനവുമാ യി ബാനർ ഫിലിം സൊസൈറ്റി. വഴുതക്കാട് ലെനിൻ ബാലവാടി യിൽ നാളെ രാവിലെ 9.30 മുതലാണു പ്രദർശനങ്ങൾ.

സെർജി ഡ്വോർട്സെവോയ് സംവിധാനം ചെയ്ത റഷ്യൻ ചിത്രം “അയ്ക്ക’യാണ് ആദ്യചിത്രം. 2018-ൽ കാൻ ചലച്ചിത്രമേള യിൽ പ്രദർശിപ്പിച്ചതാണ് ഈ സിനിമ
11.15നു ലെച്ച് മയെവ്സ്കി സംവിധാനം ചെയ്ത “ദ് മിൽ ആൻഡ് ദ് ക്രോസ്’ എന്ന പോളിഷ് ചിത്രം പ്രേക്ഷകർക്ക് മുന്നി ലെത്തും. 2011-ൽ സൺഡേൻ സ് ചലച്ചിത്ര മേളയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്. ഉച്ചയ്ക്ക് 2ന് സ്പാനിഷ് ചിത്രമായ “പ്രിസൺ 77′ ന്റെ പ്രദർശനം നട ക്കും.

ആൽബെർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത ഈ ചി ത്രം ഒട്ടേറെ രാജ്യാന്തര പുര സ്കാരങ്ങൾ നേടിയിട്ടുണ്ട്. 4.15 നു റഷ്യൻ ചിത്രമായ “ദ് പോ സ്റ്റ്മാൻസ്
വൈറ്റ് നൈറ്റ്സ്’ പ്രേക്ഷകർക്കു മുന്നിലെത്തും. ആന്ദ്രേ കൊഞ്ചലോവ് സ്കി യാണ് സംവിധായകൻ. പ്രവേശനം സൗജന്യമാണ്.