നടൻ അർജുന്‍റെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതിയും വിവാഹിതരായി

Thiruvananthapuram

നടൻ അർജുൻ്റെ മകൾ ഐശ്വര്യ അർജുൻ്റെയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയുടെയും വിവാഹം ചെന്നൈയിലെ നെരുഗംപാക്കത്തുള്ള അർജുൻ്റെ യോഗ ആഞ്ജനേയർ ക്ഷേത്രത്തിൽ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

പട്ടത്തു യാനൈയിൽ ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ച നടൻ വിശാൽ, കാർത്തി, ധ്രുവ സർജ, ജഗപതി ബാബു, സമുദ്രക്കനി, വിജയകുമാർ, സെന്തിൽ, കെഎസ് രവികുമാർ, ജി കെ റെഡ്ഡി, എസ്ആർ പ്രഭു, കെഇ ജ്ഞാനവേൽ രാജ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ വർഷം രണ്ട് അഭിനേതാക്കളും ഡേറ്റിംഗ് നടത്തുന്ന വാർത്തകൾ പുറത്തുവന്നിരുന്നു, ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലിൽ ജൂൺ 14 ന് നടക്കുന്ന വിരുന്നു സൽക്കാരത്തിൽ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖർ പങ്കെടുക്കും