ലഹരിക്കെതിരെ മഹല്ലുകൾ ഉണരണം: കെ എൻ എം മർകസുദ്ദഅവ എൻലൈറ്റ് കോൺഫ്രൻസ്

Kozhikode

കൊടുവള്ളി :വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ല് തലങ്ങളിൽ ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ. എം മർകസുദ്ദഅവ പന്നൂർ ശാഖ സംഘടിപ്പിച്ച എൻലൈറ്റ് കോൺഫ്രൻസ് അഭിപ്രായപ്പെട്ടു. പുതിയ തലമുറക്ക് ധാർമ്മിക പാഠങ്ങൾ പകർന്ന് കൊടുക്കാൻ കുടുംബ കൂട്ടായ്മകളിൽ സംവിധാനം വേണമെന്നും കോൺഫ്രൻസ് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. എഞ്ചിനീയർ ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. ഡോ: എം.സി സാബിർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഇഖ്ബാൽ പുന്നശ്ശേരി ആദർശ സെഷന് നേതൃത്വം നൽകി. കെ.സി മുഹമ്മദ് , എം.ആർ അബ്ദുൽ ഖാദർ , കെ.പി. മുഹമ്മദ് , പി. ആയിശക്കുട്ടി പ്രസംഗിച്ചു.