തിരുവനന്തപുരം: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ പരിശീലന ക്യാമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 80 പേർ പങ്കെടുക്കുന്നു. ഓഗസ്റ്റ് മാസത്തിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന അഭ്യാസികളെ കൂടുതൽ സജ്ജരാക്കുന്നതിന് വേണ്ടി നൽകുന്ന പരിശീലനം പതിനാലാം തീയതി സമാപിക്കും. പഠന ക്യാമ്പ് ഇന്ത്യൻ കളരിപയറ്റ്ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ രാവിലെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം കെ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഡയറക്ടർമാരായ കെ സുനിൽകുമാർ ഗുരുക്കൾ, ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ പി കൃഷ്ണദാസ് നന്ദി പറഞ്ഞു.