പ്രിയദർശിനി പബ്ലിക്കേഷൻ ജില്ലാ തല പ്രവർത്തന ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയത്തിൻ്റെ സങ്കുചിതത്വം ഇല്ലാത്ത തുറന്ന സാംസ്കാരിക ചർച്ചകൾ ഉയർന്നു വരേണ്ടത് വർത്തമാന കാലത്തിൻ്റെ അനിവാര്യതയാണെന്നു കാട്ടൂർ നാരായണപിള്ള പറഞ്ഞു. പ്രിയദർശിനി പബ്ലിക്കേഷൻ ജില്ലാ തല പ്രവർത്തന ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കു കയായിരുന്നു അദ്ദേഹം.

വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോ. എസ് എസ്.ലാൽ രചിച്ച വൈറ്റ് കോട്ട് ജംഗ്ഷൻ എന്ന നോവൽ ചർച്ച ചെയ്തു.

ഡോ. എസ്.എസ്.ലാൽ, പി. കെ. വേണുഗോപാൽ, ഡോ.അച്ചുത് ശങ്കർ.എസ്.നായർ, ഡോ. ബെറ്റി മോൾ മാത്യു, ബിന്നി സാഹിതി, വി.എസ്.അജിത്ത് , ഷിബു.എ, എം.മണികണ്ഠൻ, ഡോ. സി.വി.സുരേഷ്, കടകംപള്ളി ഹരിദാസ്,രാജശേഖരൻ നായർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

തിരുവനന്തപുരം മെഡിക്കൽ കോളജിൻ്റെ പച്ഛാത്തലത്തിൽ രചിക്കപ്പെട്ട നോവൽ പാരായണക്ഷമമായ മികച്ച നോവൽ ആണ് എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.