കലാ മേളയില്‍ അലിഞ്ഞു കാരുണ്യ തീരത്തെ കുട്ടികളും

Kozhikode

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനം തിരക്കിലമര്‍ന്നപ്പോള്‍ അതിലൊരു കണ്ണിയായി പൂനൂര്‍ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളും അധ്യാപികമാരും. വിക്രം മൈതാനിയിലെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് നടന്ന നാടോടി നൃത്ത മത്സരം കണ്ടപ്പോള്‍ പലര്‍ക്കും സന്തോഷം അടക്കിവെക്കാന്‍ സാധിച്ചില്ല. പാട്ടുകള്‍ക്കൊപ്പിച്ചു ചുവടു വെച്ച ഓരോ കലാകാരികളെയും അവര്‍ വേണ്ടുവോളം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സ്‌കൂളില്‍ നിന്നെത്തിയ 16 കുട്ടികളാണ് ആയിരക്കണക്കിന് കാണികളില്‍ ചെറുകൂട്ടമായത്.

പരിമിതികളെയെല്ലാം മാറ്റിവെച്ചുകൊണ്ട് രാവിലെ തന്നെ വേദിയുടെ മുന്നില്‍ സ്ഥാനം പിടിച്ച ഇവര്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് കപ്പ് ഉയര്‍ത്തുന്നത് പക്ഷേ ഏറെ വൈകുമെന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. വേദിക്കു സമീപത്തു വെച്ച് ഇവരെ കണ്ട മിമിക്രി കലാകാരന്‍ ദേവരാജ് കോഴിക്കോട് ഇവര്‍ക്കൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ ഓടി വന്നത് വലിയ സന്തോഷമായി. ചാനല്‍ റിയാലിറ്റി ഷോയില്‍ മിമിക്രി അവതരപ്പിച്ച ഫസലു റഹ്മാന്‍ ചുരുങ്ങിയ നമ്പര്‍ കൊണ്ട് അദ്ദേഹത്തിന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു. പ്രിന്‍സിപ്പല്‍ മുംതാസ് ടീച്ചര്‍ അടക്കമുള്ള അധ്യാപികമാര്‍ ഇവര്‍ക്ക് വേണ്ട നിരദേശവുമായി കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *