ആരംഭിക്കലാമാ.. കൈതി 2 ഉടനുണ്ടെന്ന് അപ്‌ഡേറ്റ് നൽകി അണിയറ പ്രവർത്തകർ

Cinema

കൈതി തിയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഇന്ന്. അതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയാ പോസ്റ്റിലാണ് രണ്ടാം ഭാഗം വൈകില്ലെന്ന സൂചന സംവിധായകൻ ലോകേഷ് കനകരാജ്, ഡ്രീം വാര്യർ പിക്ചേഴ്സ് എന്നിവർ നല്‍കുന്നത്. കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ് “എല്ലാം ഇവിടെനിന്നാണ് ആരംഭിച്ചത്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, കൈതി ഇത് സാധ്യമാക്കിയതിന്. ദില്ലി ഉടന്‍ മടങ്ങിവരും”, ലോകേഷ് കനകരാജ് ഇങ്ങനെ കുറിച്ചു.

അതേസമയം ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. താന്‍ നായകനായ പുതിയ ചിത്രം മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. തമിഴിലെ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2.ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ വരും നാളുകളിൽ വ്യക്തമാക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ