തിരുവനന്തപുരം: 2024-ലെ എൻ.വി.വൈജ്ഞാനിക സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക് സമ്മാനിച്ചു. വൈജ്ഞാനിക സാഹിത്യത്തിലും വൈദ്യശാസ്ത്രത്തിലും മഹത്തായ ഒരു പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഇവയിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കണമെന്നും ഈ ശാഖകളിൽ അനന്തമായ സാധ്യതകളാണ് ഉള്ളതെന്നും ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പ്രസ്താവിച്ചു. എൻ. വി. വൈജ്ഞാനിക സാഹിത്യ പുരസ്കാരം ചരിത്രം വെളിച്ചത്തിലേയ്ക്ക് ശ്രീചിത്ര ഗാഥ എന്ന ക്യതി രചിച്ച അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് സമർപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. സർവ്വകലാശാല ഉൾപ്പെടെ പല മേഖലകളിലും തിരുവിതാംകൂർ എന്ന പേര് മാഞ്ഞുപോകുന്നതായി തമ്പുരാട്ടി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
എൻ.വി. സാഹിത്യവേദി ചെയർമാൻ ഡോ.എം.ആർ.തമ്പാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ എം.എം.ഹസ്സൻ, ബി.എസ്.ബാലചന്ദ്രൻ, ഡോ.ജോർജ് വർഗ്ഗീസ്, കരമന ജയൻ, ജയ ശ്രീകുമാർ, സിന്ധു സുരേഷ് എന്നിവർ പ്രസംഗിച്ചു