വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ വെച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ.ശങ്കരൻ മാസ്റ്റർ , എം.പി. വിദ്യാധരൻ , ദിനേശ് ബാബു കൂട്ടങ്ങാരം, അനൂപ് വില്ല്യാപ്പള്ളി , വി. മുരളീധരൻ മാസ്റ്റർ, പാറേമ്മൽ ബാബു , കുറ്റിയിൽ ചന്ദ്രൻ , എ.എസ്. സഗീഷ് മാസ്റ്റർ. , നാരായണൻ കൊടക്കലാണ്ടി, പുനത്തിൽ രമേശൻ എന്നിവർ പ്രസംഗിച്ചു.